Add

കൊറോണ കാലത്ത് സിനിമകൾ ആസ്വദിക്കാം..




കൊറോണ കാലത്ത് സിനിമകൾ കാണാം... 

Stay Home,  Stay Safe.. !!


ടെലിഗ്രാം ലൂടെ സിനിമകൾ ആസ്വദിക്കാം..



1. ബാംഗ്ലൂർ ഡേയ്‌സ് (Bangalore Days)


2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ അൻവർ റഷീദ്, സോഫിയ പോൾ എന്നിവരാണ്. ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി ടി.കെ., ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
കുട്ടികാലം മുതല്ക്കേ ആത്മാർതമായ സൗഹൃദം വെച്ചുപുലർത്തുന്ന കസിൻസ് ആയിരുന്നു അർജുനും(ദുൽക്കർ സൽമാൻ), കുട്ടനും(നിവിൻ പോളി ), ദിവ്യയും(നസ്രിയ നസീം). സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ. ഗൃഹാതുരത്വം നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് കുട്ടൻ. ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അച്ഛനമ്മമാർക്ക് വഴങ്ങേണ്ടി വരുന്ന ദിവ്യ, ജോലിയിൽ സാധാ വ്യാപൃതനായ ദാസ്‌ എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെവെച്ച് സാറ(പാർവ്വതി ടി.കെ) എന്ന ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയെ കണ്ടുമുട്ടുന്ന അർജുൻ, അവളുമായി പ്രണയത്തിലാവുന്നു. മീനാക്ഷി(ഇഷ തൽവാർ) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു.
തുടർന്നു കഥ തികച്ചും മാറുന്നു , ദിവ്യ തനിക്ക്‌ ഭർത്താവുമായി ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കിലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. മീനാക്ഷിക്ക്‌ തന്നെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കിലെന്നും , അവൾക്ക് തന്നോടു യഥാർഥ സ്നേഹമെല്ലെന്നും കുട്ടൻ മനസ്സിലാക്കുന്നു. വെറും ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കായ ആർജുനിലേ കഴിവ്‌ മനസ്സിലാക്കി സക്കറിയ എന്ന പരിശീലകൻ അവനെ മോട്ടോർ ബൈക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനികുന്നു. റേസിംഗ് ക്ലബ്ബിൽ എത്തുന്ന അർജുൻ അവിടെവച്ച് ദാസ് തൻറെ പഴയ കാമുകി നടാശാ (നിത്യ മേനോൻ) ആയി ഇഷ്ടമായിരുന്ന കഥ അറിയുന്നു , വളരെ കാലം ആത്മാർഥമായി പ്രേമിച്ച് ഒടുവിൽ നടാശയുടെ മരണത്താൽ ആണ് ദാസ് ഇത്തരമൊരു മാനസികാവസ്ഥയിലെത്തിപ്പെട്ടത്‌ എന്നു മനസ്സിലാക്കുന്ന ദിവ്യ തിരിച്ചു വന്ന് ദാസിന്റെ പ്രശ്നം പരിഹരിക്കുന്നു. അർജുൻ മത്സരത്തിൽ വിജയിക്കുന്നു, തുടർന്ന് അവന്റെ ഇഷ്ടം സാറയുമായി പങ്കുവെക്കുന്നു. കുട്ടൻ മലയാള തനിമയുള്ള മിഷേൽ എന്ന് പേരുള്ള ഒരു വിദേശ വനിതയെ വിവാഹം ചെയുന്നു. കുട്ടന്റെയും മിഷേലിന്റെയും മുറിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന അർജുനും, സാറയും, ദിവ്യയും, ദാസും ചേർന്ന് നിന്ന് ഒരു സെൽഫീ എടുക്കുന്നതോടെ ചലച്ചിത്രം അവസാനിക്കുന്നു.



2. എന്ന് നിന്റെ മൊയ്‌ദീൻ



മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി.
എന്നു നിന്റെ മൊയ്തീന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രമേഷ് നാരായണുണും പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറുമാണ്. യേശുദാസ്, പി. ജയചന്ദ്രൻ, ശ്രേയാ ഘോഷാൽ, വിജയ് യേശുദാസ് ,സുജാത മോഹൻ,സിതാര , ശില്പ രാജ്, തുടങ്ങിയവരാണു ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


3. ടേക്ക് ഓഫ്‌ (Take Off )




2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത് . ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ  പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,  ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ്  വിതരണത്തിനെത്തിച്ചത്. 2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത് . സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി  ഏറെ പ്രശംസ നേടി.
.
Telegram Link :  https://t.me/Kassrottaran_Media/298


4.കൂടെ



2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കൂടെ. അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിൽ പ്രിഥ്വിരാജ് സുകുമാരൻ, നസ്രിയ നസീം, പാർവ്വതി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന മറാഠി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണം ആണ് ഈ ചിത്രം.


5. ഉയരെ



ബോബി, സഞ്ജയ് എന്നിവരുടെ രചനയിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നീ സഹോദരിമാർ ചേർന്ന് നിർമ്മിച്ച മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച 2019 ലെ മലയാള ചിത്രമാണ് ഉയരെ. പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം ആണ് ഉയരെ എന്ന ചിത്രം പറയുന്നത്. 2018 നവംബറിൽ ആരംഭിച്ച ചിത്രീകരണം 2019 ജനുവരി അവസാനത്തോടെ പൂർത്തിയായി. 2019 ഏപ്രിൽ 26 നാണ് ഉയരെ ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇതിന് നിരൂപക പ്രശംസ ലഭിക്കുകയും ബോക്സ് ഓഫീസ് വിജയമായി ക്കുകയും ചെയ്തു.
ചെറുപ്പം മുതൽ പൈലറ്റ് ആകണമെന്ന ആഗ്രഹമുള്ള പല്ലവി രവീന്ദ്രൻ (പാർവതി) എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഗോവിന്ദ് ബാലകൃഷ്ണനുമായി (ആസിഫ് അലി) പ്രണയത്തിലാണ്. മുംബൈയിലെ ഒരു പൈലറ്റ് പരിശീലന കേന്ദ്രത്തിൽ അവർക്ക് പ്രവേശനം ലഭിക്കുന്നു. ഒടുവിൽ, അവൾ അവന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെ ഭയപ്പെടാൻ തുടങ്ങുന്നു, ഒടുവിൽ അവനിൽ നിന്ന് രക്ഷപ്പെടാൻ ധൈര്യം ശേഖരിക്കുന്നു.പിരിയാം എന്ന് തീരുമാനിക്കുന്ന പല്ലവിയുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞു പല്ലവിയെ ഗോവിന്ദ് അപായപ്പെടുത്തുന്നു വിശാൽ രാജശേഖരനെ (ടോവിനോ തോമസ്) കണ്ടുമുട്ടുകയും നീതി നേടുകയും ചെയ്തുകൊണ്ട് അവളുടെ ജീവിതം തകരാതിരിക്കാനുള്ള അവളുടെ പോരാട്ടത്തെ സിനിമയുടെ ബാക്കി ഭാഗങ്ങൾ വിശദീകരിക്കുന്നു..


6. മരിയാൻ (Mariyaan)



ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ (തമിഴ്: மரியான்). ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി മേനോൻ, സലിം കുമാർ, അപ്പുക്കുട്ടി, വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
സുഡാനിൽ കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ നമീബിയ, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സുഡാനിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മരിയാൻ നാട്ടിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


7. ചാർലി



2015 ൽ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. മാർട്ടിൻ പ്രക്കാട്ട് സംവിധാനവും സഹ നിർമ്മാണവും ചെയ്യുന്ന ഈ സിനിമയിൽ ദുൽഖർ സൽമാൻ,പാർവ്വതി മേനോൻ,അപർണ ഗോപിനാഥ്, എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയിൽ സംഗീതം സംവിധാനം ചെയ്തത് ഗോപി സുന്ദറും വരികളെഴുതിയത് റഫീക്ക് അഹമ്മദും ആണ്. ജോമോൻ ടി ജോൺ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. 2015 ഡിസംബർ 24ന് ചാർലി പ്രദർശനത്തിനെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ചാർലി സ്വന്തമാക്കി.
തന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ (പാർവതി).വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു.അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി (ദുൽഖർ സൽമാൻ) ഉപയോഗിച്ചതായിരുന്നു.നാടകീയമായി ഊരുചുറ്റുന്നയാളാണയാൾ.തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു ചിത്രം അവിടെ നിന്ന് ലഭിക്കുന്നു.അതവളുടെ ഉത്കണ്ഠ വർദ്ദിപ്പിക്കുന്നു.ന്യൂ ഇയറിൻറെ രാത്രിയിൽ ചാർളിയുടെ മുറിയിൽ മോഷ്ടാവ് കയറിയതുമായ വരകളും ആ ചിത്രത്തിലുണ്ട്.പിന്നീട് ആ കള്ളനെ പിന്തുടർന്ന ചാർളി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു.അതിനിടെ ആ വീട്ടിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീയെയാണ് ഓടിളക്കി കിടക്കാൻ നോക്കുമ്പോൾ അവർ കാണുന്നത്. പിന്നീട് ചാർളിയെ അന്വേഷിച്ചുള്ള യാത്രകളാണ് ടെസ്സ നടത്തുന്നത്.ഒടുവിൽ തൃശ്ശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ചാർളിയെ ടെസ്സ കാണുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
8.വൈറസ് (Virus)



ആഷിഖ് അബു സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് വൈറസ്. 2018 - ൽ കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവരാണ് വൈറസ് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍